2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പി.ടി ഉഷ രാജ്യസഭയിലേക്ക് ; വിമര്‍ശനവുമായി സി.പി.എം; സംഘ്പരിവാറിന് അനുകൂലമായി പെരുമാറിയാല്‍ പാരിതോഷികമെന്ന് എളമരം കരീം

കോഴിക്കോട്: ഒളിംപ്യന്‍ പി.ടി ഉഷയ്ക്കെതിരെ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം.
കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രിം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ അടുത്ത മാസം രാജ്യസഭാംഗമാക്കി. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ നാനമിര്‍ദ്ദേശം ചെയ്തിരിക്കുന്നു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്’-എന്നാണ് അദ്ദേഹം പി.ടി ഉഷയുടെ പേര് പരാമര്‍ശിക്കാതെയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. സംഘ്പരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും കരീം പറഞ്ഞു.

ഗുജറാത്ത് കലാപക്കേസില്‍ നിയമപോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനേയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനേയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇളയരാജ, കെ.വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് പി.ടി. ഉഷയും രാജ്യസഭാ അംഗത്വ പട്ടികയില്‍ ഇടം നേടിയത്. ബുപ്രധാനമന്ത്രി ഉഷയുടെ പേര് നിര്‍ദേശിക്കുമ്പോള്‍ പറഞ്ഞത് അവര്‍ രാജ്യത്തിനുതന്നെ പ്രചോദനമാണെന്നായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.