2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മരംമുറിക്കേസ് പ്രതികളെ മുഖ്യമന്ത്രി നേരിട്ട് കണ്ടു; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി നേരിട്ടുകണ്ടെന്ന് പി.ടി തോമസ് എം.എല്‍.എ. റോജി മുഖ്യമന്ത്രിയ്ക്ക് കൈ കൊടുക്കുന്ന ചിത്രം പി.ടി തോമസ് പുറത്തുവിട്ടു. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ചിത്രം പുറത്തുവിട്ടത്.

2017 ജനുവരി 21, 22 തീയതികളില്‍ എം.മുകേഷ് എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇവരെ കണ്ടത്. വിവരങ്ങള്‍ മറച്ചുവെച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ തനിക്കെതിരെ പറഞ്ഞതെന്നും പി.ടി തോമസ് പറഞ്ഞു.

2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, പാര്‍ട്ടി മുഖപത്രത്തില്‍ പരസ്യം വന്നതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.