ഫ്രഞ്ച് ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ലീഗ് വണ്ണില്‍ മിന്നും ഫോമില്‍ കളിക്കുകയാണ് പി.എസ്.ജി. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ പരാജയം വഴങ്ങാത്ത ക്ലബ്ബ് ലീഗ് ടേബിളില്‍ പോയിന്റ് നില ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ആരാധകരും ക്ലബ്ബ് മാനേജ്‌മെന്റും നിരാശയിലാണ്.
ക്ലബ്ബിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ ഇത്തവണയും സാധിക്കാത്തതിനാല്‍ ക്ലബ്ബ് പരിശീലകനായ ക്രിസ്റ്റഫെ ഗാള്‍ട്ടിയറെ പുറത്താക്കാന്‍ ഒരുങ്ങുകയാണ് പി.എസ്.ജി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആര്‍.എം.സി സ്‌പോര്‍ട്ട്‌സാണ് ഗാള്‍ട്ടിയറെ പുറത്താക്കി പി.എസ്.ജി മുന്‍ റയല്‍ പരിശീലകനായ ജോസെ മൗറീഞ്ഞ്യോയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമം നടത്തുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ സീരിഎ ക്ലബ്ബായ എ.എസ് റോമയുടെ പരിശീലകനായ ജോസെ മൗറീഞ്ഞ്യോയെ പി.എസ്.ജിയിലെത്തിക്കാന്‍ സാധിച്ചാല്‍ ക്ലബ്ബിന് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കും എന്നാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ചാമ്പ്യന്‍സ്‌ലീഗില്‍ നിന്നും പുറത്തായെങ്കിലും ലീഗില്‍ താരതമ്യെനെ മെച്ചപ്പെട്ട പ്രകടനം തന്നെ കാഴ്ച വെക്കാന്‍ ക്ലബ്ബിന് സാധിക്കുന്നുണ്ട്. ഗാള്‍ട്ടിയറുടെ നേതൃത്ത്വത്തില്‍ ക്ലബ്ബ് കളിച്ച 43 മത്സരങ്ങളില്‍ 30 എണ്ണവും വിജയിക്കാന്‍ പി.എസ്.ജിക്കായിട്ടുണ്ട്. അഞ്ച് മത്സരങ്ങള്‍ സമനിലയിലേക്കെത്തിയപ്പോള്‍ എട്ടെണ്ണത്തില്‍ പി.എസ്.ജി പരാജയപ്പെട്ടിരുന്നു.
യൂറോപ്പിലെ തന്നെ ഏറ്റവും പ്രഗത്ഭനായ പരിശീലകനായ ജോസെ മൗറീഞ്ഞ്യോ ചെല്‍സി, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ സൂപ്പര്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
അതേ സമയം നിലവില്‍ 31 മത്സരങ്ങളില്‍ നിന്നും 23 വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.ഏപ്രില്‍ 22ന് ഏഞ്ചേഴ്‌സിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Comments are closed for this post.