2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആണ്‍കുട്ടി ജനിച്ചിരുന്നെങ്കില്‍ മെസിയെന്ന് പേരിട്ടേനെ; നെയ്മര്‍

ബ്രസീലും അര്‍ജന്റീനയും ലോകഫുട്‌ബോളിലെ ചിരവൈരികളായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഇരു രാജ്യങ്ങളിലേയും ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ നെയ്മറും മെസിയും വളരെ അടുത്ത സുഹ്യത്തുക്കളാണ്. കാറ്റലോണിയന്‍ ക്ലബ്ബായ ബാഴ്‌സയില്‍ വെച്ച് ശക്തി പ്രാപിച്ച ആ സൗഹൃദം പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലും തുടരുകയായിരുന്നു.ഇപ്പോള്‍ തനിക്ക് ജനിക്കാന്‍ പോകുന്നത് മകനായിരുന്നെങ്കില്‍ ആ കുഞ്ഞിന് മെസിയെന്ന് പേരിട്ടേനെ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം.

നെയ്മറിനും പങ്കാളിയായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറക്കാന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ ആഘോഷിക്കുന്നതിനിടയിലാണ് നെയ്മറുടെ ഈ പരാമര്‍ശം.കേസ് ടി.വിയില്‍ നടന്ന ഒരു ടോക്ക് ഷോയ്ക്കിടക്കാണ് തനിക്ക് ആണ്‍കുഞ്ഞ് പിറന്നാല്‍ മെസി എന്ന് പേരിടുമായിരുന്നു എന്ന് നെയ്മര്‍ തുറന്ന് പറഞ്ഞത്. അതേസമയം ഫ്രണ്ട് ഓഫീസ് സ്‌പോര്‍ട്‌സ് എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം കുട്ടികള്‍ക്ക് മെസി എന്ന് പേരിടുന്നതില്‍ 700 ശതമാനത്തിന്റെ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്.

മെസിയുടെ വീടിരിക്കുന്ന പ്രദേശമായ സാന്റാ ഫേയിലാണ് ഇത്തരത്തില്‍ താരത്തിന്റെ പേരിടുന്ന പ്രവണത വര്‍ദ്ധിച്ചത്.

Content Highlights:PSG Star Neymar Dreams of Naming Next Son After Best Friend Lionel Messi


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.