2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പി.എസ്.സി

തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു. ഫെബ്രുവരി 4ാം തീയതിയിലെ കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി ഒന്ന് മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ ഫെബ്രുവരി 4ലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്. ഈമാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി അഭിമുഖവും എറണാകുളം റീജിയണല്‍ ഓഫീസില്‍ 27ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.