
ന്യൂഡല്‍ഹി: പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വലിയ അന്തരമുണ്ടെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്. നേരത്തെ പുറത്തു വിട്ടിരുന്ന വോട്ടിങ് ശതമാനത്തിന്റെ കണക്ക് പ്രാഥമികം മാത്രമാണെന്നും അന്തിമമല്ലെന്നും കമ്മിഷന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പോളിങ് ദ്യോഗസ്ഥര്‍ അപ്പപ്പോള്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് ശതമാനം കണക്കാക്കുന്നത്. എന്നാല്‍ ഇതു പൂര്ണമാകണമെന്നില്ല. തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പോളിങ് ദിനത്തിലെ ശതമാനക്കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷനും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് അന്തിമമല്ലെന്നും കമ്മിഷന് അറിയിച്ചു.
വോട്ടിങ് ന്ത്രത്തിലെ വോട്ടും പോസ്റ്റല്‍ വോട്ടും ഒരുമിച്ച് എണ്ണുമ്പോള്‍ ശതമാനത്തില്‍ വര്‍ധനയുണ്ടാകും. വര്ണാധികാരികളില് നിന്നുള്ള വോട്ട് വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും കമ്മിഷന് വ്യക്തമാക്കി.
വോട്ടെണ്ണല്‍ ദിനത്തിലാണ് വോട്ടിങ് യന്ത്രത്തിനൊപ്പം പോസ്റ്റല്‍ വോട്ടുകളുടെ എണ്ണവും കൂട്ടിച്ചേര്‍ക്കുന്നത്. ഇതുരണ്ടും കൂട്ടുമ്പോള്‍ മാത്രമെ ഒരു ലോക്സഭാ മണ്ഡലത്തിലെ അന്തിമ പോളിങ് ശതമാനം ലഭ്യമാകൂ. ഈ രണ്ട് വോട്ടുകളും രേഖപ്പെടുത്തേണ്ടത് റിട്ടേണിങ് ഓഫീസര്‍മാരാണ്. ഇത്തരത്തില്‍ തയാറാക്കുന്ന ഇന്‍ഡക്സ് കാര്‍ഡില്‍ പോസ്റ്റല്‍ വോട്ടുകളും യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളും വെവ്വേറെ രേഖപ്പെടുത്തും. ഈ ഇന്‍ഡക്സ് കാര്‍ഡുകള്‍ 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് റിട്ടേണിങ് ാഫീസര്മാരോട് മാര്‍ച്ച് 26ന് നിര്‍ദേശിച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ രണ്ട് മുതല്‍ മൂന്നു മാസത്തിനു ശേഷമാണ് ഇന്‍ഡെക്സ് കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വരണാധികാരികള്‍ കമ്മിഷന് സമര്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ 542 ലോക്സഭാ മണ്ഡലങ്ങളിലെയും കൃത്യമായ വോട്ടിങ് ശതമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.