കോഴിക്കോട്: പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. സില്‍വി ആന്റണി, പിടിഎ പ്രസിഡണ്ട് അടക്കമുള്ള സ്‌കൂള്‍ അധികൃതരുമായി എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
പ്ലസ് വണ്‍ പ്രവേശനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയോട് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരുടെ നിലപാട് വിവാദമായിരുന്നു. വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പിടിഎ പ്രസിഡണ്ട് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ക്യാമ്പസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഷഹീര്‍ കോണോട്ട്, ജില്ലാ ചെയര്‍മാന്‍ ഫര്‍ഹാന്‍ മില്ലത്ത് , ജില്ലാ കണ്‍വീനര്‍ നസീഫ് പന്തിരങ്കാവ് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments are closed for this post.