കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കി.
കുട്ടിയുടെ രക്ഷിതാക്കള്‍ ഇന്ന് മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. സ്‌കൂളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്ലസ് വണ്‍ അലോട്ട്‌മെന്റ് കിട്ടി പ്രവേശനത്തിന് പോയപ്പോഴാണ് സ്‌കൂള്‍ യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്നു പ്രൊവിഡന്റ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥിയെ അറിയിച്ചത്. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.
Comments are closed for this post.