2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലെബനോന്‍ മന്ത്രിമാര്‍ രാജിവച്ചു; തെരുവൊഴിയാതെ പ്രക്ഷോഭകര്‍

 

ബയ്‌റൂത്ത്: സാമ്പത്തിക പ്രതിസന്ധിയും ജനങ്ങള്‍ക്കു മേല്‍ അധികനികുതി ഏര്‍പ്പെടുത്തിയതും കാരണം ലെബനോനില്‍ തുടങ്ങിയ പ്രക്ഷോഭം ശക്തമായി തന്നെ തുടരുന്നു. പ്രതിഷേധക്കാരെ തണുപ്പിക്കാനെന്നോണം മന്ത്രിമാര്‍ രാജിവച്ചൊഴിഞ്ഞെങ്കിലും പ്രക്ഷോഭകര്‍ തെരുവില്‍ തന്നെ തടിച്ചുകൂടിയിരിക്കുകയാണ്.

പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നാലു മന്ത്രിമാരാണ് രാജിവച്ചത്. തൊഴില്‍മന്ത്രി കാമിലെ അബൂസ്ലേമിയാനും രാജിവച്ചവരില്‍പ്പെടും. രാജിവച്ചവരെല്ലാം ക്രിസ്റ്റ്യന്‍ ലബനീസ് ഫോഴ്‌സസ് പ്രതിനിധികളാണ്. ‘പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനാവുമെന്ന് തോന്നുന്നില്ലെ’ന്ന് രാജിവച്ച ശേഷം കാമിലെ പ്രതികരിച്ചു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് നിരവധി നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാട്‌സ്ആപ്പ് കോളുകള്‍ക്ക് അടക്കം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ജനങ്ങള്‍ തെരുവിലറങ്ങുകയായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News