
ന്യൂഡല്‍ഹി: അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് പിന്തുണയുമായി എത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്ര, തജീന്ദര്‍ പാല് സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നിര്‍ദേശം ലംഘിച്ച് ധര്‍ണ സംഘടിപ്പിച്ചു എന്നതിനാണ് അറസ്റ്റ്.
കേസില്‍ മനുഷ്യത്വ രഹിതമായ സമീപനമാണ് പൊലീസ് കൈക്കൊണ്ടതെന്നും അറസ്റ്റിന്റെ പേരില്‍ അര്‍ണബിന്റെ കുടുംബത്തെ പോലും വേട്ടയാട്കെണ്ടിരിക്കുകയാണെന്നും കപില്‍ മിശ്ര ആരോപിച്ചു. അര്‍ണബിനു പിന്തുണ അറിയിച്ച് പ്രതിഷേധസമരം നടത്താനായിരുന്നു നീക്കമെന്നും മുന്‍ ഡല്‍ഹി മന്ത്രി കൂടിയായ മിശ്ര വ്യക്തമാക്കി.
‘സര്‍ക്കാരിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇതാദ്യമായാണ് രാജ്യത്ത് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും നടപടിയെടുക്കുന്നത് ഇത്തരത്തിലുള്ള ആദ്യത്തെ നടപടിയാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ ക്രൂരതയ്ക്കെതിരെയാണ് സമരം’ മിശ്ര കൂട്ടിച്ചേര്‍ത്തു.
രാജ്ഘട്ടില്‍ സമരം നടത്തുന്നതിന് നിലവില്‍ വിലക്കുണ്ട്. ഇത് ലംഘിച്ചതിനാണ് മിശ്രയും തജീന്ദര്‍ പാലും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ അധികൃതര്‍ വ്യക്തമാക്കി.
Comments are closed for this post.