2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പെൻഷൻ പ്രായം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഫ്രാ​ൻ​സി​ൽ ശക്തമായ പ്ര​ക്ഷോ​ഭം

പാ​രി​സ്: പെ​ൻ​ഷ​ൻ പ്രാ​യം 62ൽ​നി​ന്ന് 64 ആ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഫ്രാ​ൻ​സി​ൽ ശക്തമമായ പ്ര​ക്ഷോ​ഭം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, റോഡുകൾ എന്നിവിടങ്ങളിൽ എല്ലാം പ്രതിഷേധം നടക്കുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് ചി​ല സ്കൂ​ളു​ക​ൾ അ​ട​ച്ചു. പാരീസ് നഗരത്തിലെ വിവിധ കോണുകളിൽ പ്രതിഷേധം കനക്കുകയാണ്.

പാ​രി​സി​ലെ ചാ​ൾ​സ് ഡി ​ഗ​ല്ലെ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ​മ​ര​ക്കാ​ർ ത​ട​സ്സ​പ്പെ​ടു​ത്തി. ​ട്രെ​യി​ൻ സ​ർ​വി​സു​ക​ളും ത​ട​സ്സ​പ്പെ​ട്ടു. റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തി കൂ​ട്ടി​യി​ട്ട മാ​ലി​ന്യം ക​ത്തി​ച്ച് തീ​യും പു​ക​യും ഉ​യ​ർ​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ഷേ​ധ​റാ​ലി​ക​ൾ ന​ട​ന്നു. അതേസമയം, പ്ര​തി​ഷേ​ധം വി​മാ​ന​സ​ർ​വി​സു​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പെ​ൻ​ഷ​ൻ പ്രാ​യം 62ൽ​നി​ന്ന് 64 ആ​യി ഉ​യ​ർ​ത്താ​ൻ പാ​ർ​ല​മെ​ന്റി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​തെ കൊ​ണ്ടു​വ​ന്ന നി​യ​മം വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​താ​ണ് രോ​ഷം അ​ണ​പൊ​ട്ടാ​നി​ട​യാ​ക്കി​യ​ത്. ജ​നു​വ​രി മു​ത​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു​ണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.