2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹത്രസ് ബലാത്സംഗം: യോഗി ആദിത്യനാഥിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

 

ലഖ്‌നോ: ഹത്രസില്‍ യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. യുവതിയുടെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.

മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി മലയാളികള്‍ യോഗിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴില്‍ പ്രതിഷേധ കമന്റുകള്‍ ഇടുന്നുണ്ട്.

സെപ്റ്റംബര്‍ 14നാണ് നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് 20 കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. നട്ടെല്ലിന് ക്ഷതമേല്‍പ്പിക്കുകയും നാവരിയുകയും ചെയ്ത പെണ്‍കുട്ടി രണ്ടാഴ്ചക്കാലം ആശുപത്രിയിലായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.

മരണാനന്തരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ രാത്രി രണ്ടരയ്ക്ക് ദഹിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുവതിയുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും നടക്കുന്നത്.


Read more at:‘മാധ്യമങ്ങള്‍ പോവും, ഞങ്ങള്‍ ഇവിടത്തന്നെയുണ്ടാവും’: ഹത്രാസ് കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭീഷണി ക്യാമറയില്‍


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.