2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരള പൊലിസിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ നവകേരള സദസില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ്.ഐയുടെ മര്‍ദനം

കൊച്ചി: കേരള പൊലിസിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ നവകേരള സദസില്‍ പ്രതിഷേധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു.ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റിജാസ്, ഹനീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കളമശേരി ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പൊലിസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മുസ്ലിം വിരുദ്ധതക്കെതിരെ വാര്‍ത്ത നല്‍കിയതിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റിജാസിനെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ നവകേരള സദസിലേക്ക് പ്രതിഷേധവുമായി എത്തിയത്.

നോട്ടീസ് വിതരണം ചെയ്യാനൊരുങ്ങിയ ഇരുവരെയും DYFI-CPI(M) ആള്‍ക്കൂട്ടമായി വന്ന് ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നുവെന്നും അമ്പതോളം പേര്‍ ചേര്‍ന്ന് രണ്ടുപേരെയും നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്നുമാണ് ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ ആരോപിക്കുന്നത്.

തുടര്‍ന്ന് രംഗം ശാന്തമാക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഒരു വനിതാ SI പരിക്കേറ്റ് ആശുപത്രിയില്‍ അഡ്മിറ്റായെന്നും സംഘടന ആരോപിക്കുന്നു.സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരിക്കേറ്റ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലിസ് അറിയിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.