2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലൈഫ് പദ്ധതിയില്‍ പേരുചേര്‍ക്കാത്തതില്‍ പ്രതിഷേധം; മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടു, ഓഫിസ് കത്തിനശിച്ചു

ലൈഫ് പദ്ധതിയില്‍ പേരുചേര്‍ക്കാത്തതില്‍ പ്രതിഷേധം; മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടു, ഓഫിസ് കത്തിനശിച്ചു

ലൈഫ് പദ്ധതിയില്‍ പേരുചേര്‍ക്കാത്തതില്‍ പ്രതിഷേധം; മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടു, ഓഫിസ് കത്തിനശിച്ചു

 

മലപ്പുറം: ലൈഫ് പദ്ധതിയില്‍ പേരുചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓഫിസും കംപ്യൂട്ടറുകളും മറ്റും കത്തി നശിച്ചു. ഓഫിസിന്റെ പകുതിയോളം ഭാഗം കത്തിനശിച്ചിട്ടുണ്ട്. തീയിട്ടയാളെ പൊലിസ് പിടികൂടി. ആര്‍ക്കും പരുക്കില്ല. ഇയാള്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പല തവണ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങിയിട്ടും പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് തീയിട്ട മുജീബ് റഹ്മാന്റെ വിശദീകരണം. ഇയാളുടെ കൈക്ക് പരിക്കുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

 

സഹികെട്ടാണ് ഈ കൃത്യം നിര്‍വഹിക്കേണ്ടി വന്നതെന്നും ഇയാള്‍ പറയുന്നുണ്ട്. ഓഫിസില്‍ പഞ്ചായത്ത് സെക്രട്ടറിയില്ലെന്നും സെക്രട്ടറി വന്നശേഷം പ്രശ്‌നം പരിഹരിക്കാമെന്നും ജീവനക്കാര്‍ പറഞ്ഞുവെങ്കിലും മുജീബ് റഹ്മാന്‍ പിന്‍വാങ്ങാന്‍ തയാറായില്ല. വലിയ ക്യാനില്‍ പെട്രോള്‍ നിറച്ച ശേഷമായിരുന്നു മുജീബ് റഹ്മാന്‍ പഞ്ചായത്ത് ഓഫിസിലെത്തിയത്. തുടര്‍ന്ന് ഓഫിസിലെ ഫയലുകളും കസേരകളും ഫര്‍ണിച്ചറുകളിലുമെല്ലാം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.