പാലക്കാട്: സി.പി.എം സമ്മേളനത്തില്‍ സംഘര്‍ഷം. പാലക്കാട് വാളയാര്‍ ലോക്കല്‍ സമ്മേളനത്തിലാണ് സംഭവം. സമ്മേളന സദസ്സിലെ കസേരകളും മേശകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് ഏറെ നേരെ സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. േ
ലാക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട് നേതൃത്വം ഏകപക്ഷീയ തീരുമാനം കൈക്കൊണ്ടു എന്നു പറഞ്ഞാണ് ഒരു വിഭാഗം പ്രശ്നമുണ്ടാക്കിയത്.പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതിതെ തുടര്‍ന്നാണ് യോഗം അലങ്കോലപ്പെട്ടത്. സമ്മേളന പ്രതിനിധികളും മേല്‍ക്കമ്മിറ്റി അംഗങ്ങളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
ഇന്നലെ സമാനമായ രീതിയില്‍ പാലക്കാട് തന്നെയുള്ള ഇലപ്പുള്ളി വെസ്റ്റ് ലോക്കല്‍ സമ്മേളനവും നിര്‍ത്തിവെച്ചിരുന്നു.
Comments are closed for this post.