2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഖ്യ തീരുമാനത്തില്‍ പ്രതിഷേധം; ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും സ്ഥാനപതിമാരെ തിരിച്ചുവിളിച്ച് ഫ്രാന്‍സ്

പാരീസ്: ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും സ്ഥാനപതിമാരെ തിരിച്ചുവിളിച്ച് ഫ്രാന്‍സ്. ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ രൂപീകരിച്ച ഓസ്‌ട്രേലിയ-യു.കെ-യു.എസ് സഖ്യത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിന്റെ തീരുമാനം.
സുരക്ഷാ കരാറുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കടുത്തതും അപൂര്‍വമായതുമായ നടപടിയിലേക്ക് ഫ്രാന്‍സ് കടന്നിരിക്കുന്നത്. പിന്നില്‍ നിന്ന് കുത്തുന്നതിന് സമാനം എന്നാണ് ഓക്കസ് സഖ്യത്തെ ഫ്രാന്‍സ് വിശേഷിപ്പിച്ചത്.
അപൂര്‍വ്വമായ നടപടിയാണ് ഇത്. എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യവശ്യമാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സ് നടപടി പ്രഖ്യാപിച്ചുകൊണ്ടു വ്യക്തമാക്കി.

ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്‌ട്രേലിയ-യു.എസ്-യു.കെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.
എന്നാല്‍ ഫ്രാന്‍സുമായി സഹകരണം തുടരുമെന്നും പ്രശ്‌നങ്ങള്‍ വരും ദിവസങ്ങളില്‍ പരിഹരത്തില്‍ എത്തുമെന്നുമാണ് യു.എസ് വൃത്തങ്ങള്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.