തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ സി.പി.ഐയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കാര്‍ക്കും സെമിനാറിന് എത്താനാവില്ല എന്ന വിശദീകരണമാണ് സി.പി.ഐ നേതൃത്വം നല്‍കുന്നത്. ഇ.കെ വിജയന്‍ എം.എല്‍.എയായിരിക്കും സെമിനാറില്‍ പങ്കെടുക്കുക.
യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ട്. സിപിഐയുടെ ജില്ലാ നേതാക്കള്‍ സെമിനാറിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ഏക സിവില്‍ കോഡിനെതിരായ സെമിനാറിന്റെ ലക്ഷ്യത്തോട് എതിര്‍പ്പില്ലാത്തതിനാല്‍ ജില്ലാ നേതാക്കള്‍ക്ക് പരിപാടിയുമായി സഹകരിക്കാമെന്നുമാണ് സിപിഐയുടെ നിലപാട്.
ജൂലൈ 14 മുതല്‍ 16 വരെ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നത്. ഡല്‍ഹിയിലാണ് യോഗം നടക്കുക. കോഴിക്കോട് വച്ച് ജൂലൈ 15നാണ് സിപിഎം സെമിനാര്‍.
Comments are closed for this post.