2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിരമിച്ച അധ്യാപകർക്കും പ്രൊഫസർഷിപ്പ്: ചട്ടത്തിൽ വരുത്തിയ മാറ്റത്തില്‍ ഉറച്ച് നിൽക്കുന്നതായി കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ്

 തേഞ്ഞിപ്പാലം: വിരമിച്ച അധ്യാപർക്കും പ്രൊഫസർഷിപ്പ് നൽകാനുള്ള തീരുമാനത്തിലുറച്ച് കാലിക്കറ്റ് സർവകലാശാല. ചട്ടത്തിൽ വരുത്തിയ മാറ്റത്തില്‍ ഉറച്ച്നിൽക്കുന്നതെയി ഗവർണറെ അറിയിക്കാന്‍ സിൻഡിക്കറ്റ് തീരുമാനിച്ചു. വിരമിച്ചവർക്ക് പ്രൊഫസർഷിപ്പ് നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാലാണ് ഗവർണർ വിശദീകരണം തേടിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രൊഫസർഷിപ്പ് നൽകാനാണ് കാലിക്കറ്റ് സർവകലാശാല ചട്ടം തിരുത്തിയതെന്നാണ് ആക്ഷേപം. സർവീസിൽ നിന്ന് വിരമിച്ച കോളജ് അധ്യാപകർക്കുകൂടി പ്രൊഫസർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല ചട്ടങ്ങൾ ലംഘിച്ചെന്നാണ് പരാതി. 2018ലെ യുജിസി റെഗുലേഷൻ വകുപ്പ് പ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമേ പ്രൊഫസർ പദവി നൽകാവൂ. മന്ത്രി ആർ.ബിന്ദു കേരള വർമ കോളജിൽ ഇംഗ്ലീഷ് അധ്യാപകയായിരിക്കവേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസർ പദവി കാട്ടി പ്രചാരണം നടത്തിയെന്ന് കാണിച്ച് എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്തിരുന്നു. മന്ത്രി പ്രൊഫസറാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി കേസ് ദുർബലപ്പെടുത്താനാണ് ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതെന്നാണ് ആരോപണം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.