2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഐ.എൻ.എൽ: പ്രൊഫ. മുഹമ്മദ് സുലൈമാനും അഹമ്മദ് ദേവർകോവിലും തുടരും

 

കോഴിക്കോട്: ഐ.എൻ.എൽ ദേശീയ പ്രസിഡന്റായി പ്രൊഫ. മുഹമ്മദ് സുലൈമാനെയും ദേശീയ ജനറൽ സെക്രട്ടറിയായി മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും തെരഞ്ഞെടുത്തു.

ഡൽഹിയിൽനിന്നുള്ള മുസമ്മിൽ ഹുസൈൻ, തമിഴ്നാട്ടിലെ ഡോ. ഇബ്നു സൗദ് എന്നിവർ ജനറൽ സെക്രട്ടറിമാരാണ്. യു.പി.യിലെ പി.സി. കുരീൽ വർക്കിങ് പ്രസഡന്റ്. വൈസ് പ്രസിഡന്റുമാരായി ഡോ. ഷക്കീൽ അഹമ്മദ് (തമിഴ്നാട്), അഡ്വ. ഇഖ്ബാൽ സഫർ (ബിഹാർ), സൈദ് അഫ്സൽ അലി (മഹാരാഷ്ട്ര), കെ.എസ് ഫക്രുദ്ദീൻ (കേരളം)എന്നിവരെയുംതെരഞ്ഞെടുത്തു.

മഖ്ബൂൽ അഹമ്മദ് (യു.പി, ഓർഗനൈസിങ് സെക്രട്ടറി), ഇർഫാൻ അലി (മഹാരാഷ്ട്ര), മുർത്തസ അലി (യു.പി, സെക്രട്ടറിമാർ), ഡോ.അമീൻ (കേരളം, ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

കേരളത്തിൽനിന്നുള്ള കാസിം ഇരിക്കൂർ, ബി.ഹംസ ഹാജി, എം.എം മാഹീൻ, സി.പി അൻവർ സാദത്ത്, എം.എ ലത്തീഫ്, കുഞ്ഞാവുട്ടി അബ്ദുൽ ഖാദർ എന്നിവർക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 26 അംഗങ്ങളെയും പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുത്തു.

മുസ്ലിം ലീഗ് വർഗീയ കക്ഷിയെന്ന അഭിപ്രായമില്ലെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. എന്നാൽ ലീഗ് പലപ്പോഴും ഒത്തുതീർപ്പുകളും ഒത്തുകളികളും നടത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ എതിർക്കുന്നു. നിരോധനമല്ല, രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.