ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിമാരെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). സെന്തില്‍ ബാലാജിയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലും മകന്‍ ഗൗതം സിങ്കമണിയുടെ വീട്ടിലും അടക്കം അഞ്ചിടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന.
തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് മാസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഒരു മന്ത്രിയുടെ വീട്ടില്‍ കൂടി ഇ.ഡി റെയ്ഡ് നടക്കുന്നത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു മന്ത്രിയുടെ അറസ്റ്റ്.
കഴിഞ്ഞ മാസം 14ന് ഇ ഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് അദ്ദേഹം.
Comments are closed for this post.