2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭരണഘടനയ്ക്ക് ശിലപാകിയ അംബേദ്കറെ പോലും ബി.ജെ.പി തള്ളിപ്പറഞ്ഞു: പ്രിയങ്കാ ഗാന്ധി

 

ഗുവാഹത്തി: ബി.ജെ.പിക്കും മോദിക്കും എതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്റെ ഭരണഘടനയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

അസമിലെ സില്‍ച്ചറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഭരണഘടനയെ അംഗീകരിക്കാനോ മാനിക്കാനോ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും തയീാറാകുന്നില്ല. ഭരണഘടനക്ക് അടിത്തറയിട്ട അംബേദ്കറെ പോലും തള്ളിപ്പറയാന്‍ ബി.ജെ.പി തയാറായി. രാജ്യത്തെ എല്ലാ ജനങ്ങളും ഭരണഘടനയെ അംഗീകരിക്കുമ്പോള്‍ ബി.ജെ.പി മാത്രം അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
സ്വന്തം മണ്ഡലമായ വാരണാസിയില്‍ സന്ദര്‍ശനം നടത്താന്‍ മോദി തയാറാകാത്തതിനെയും പ്രിയങ്ക വിമര്‍ശിച്ചു.

സ്വന്തം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്താന്‍ സമയമില്ലാത്ത മോദി, അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ ലോകരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സമയം കണ്ടെത്തുകയാണ്. ലോക നേതാക്കളെ അവരുടെ രാജ്യത്ത് ചെന്ന് ആലിംഗനം ചെയ്തും തമാശ പറഞ്ഞും സമയം ചെലവഴിക്കാന്‍ മോദി തയാറാകുമ്പോള്‍, വാരണാസിയില്‍ മാത്രം വരാന്‍ അദ്ദേഹത്തിന് സമയമില്ലെന്നാണ് പറയുന്നത്. തന്റെ മണ്ഡലത്തിലെ ഏതെങ്കിലും ഒരു കുടുംബത്തില്‍ ചെന്ന് വിശേഷം ചോദിക്കാന്‍ പോലും മോദി തയാറാകുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.