2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദ് ചെയത് ഗവര്‍ണര്‍, സര്‍ക്കാറിന് തിരിച്ചടി

 

തിരുവനന്തപുരം: മുന്‍ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്ി കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു. പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.

ചാന്‍സലറുടെ അധികാരത്തില്‍ വരുന്ന ചാപ്റ്റര്‍ മൂന്നിലെ സെക്ഷന്‍ ഏഴ് പ്രകാരമാണ് നടപടി. താന്‍ ചാന്‍സലര്‍ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

   

സര്‍വകലാശാല മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വര്‍ഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.