കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് നടക്കാവ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. കേസില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തിരിക്കുകയാണ്.
ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിയെന്നാരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ ഇന്നലെയാണ് ഡോക്ടറെ മര്‍ദ്ദിച്ചത്.സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകനാണ് മര്‍ദ്ദനമേറ്റത്. സി.ടി.സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ രംഗത്തെത്തിയിട്ടുണ്ട്.
Comments are closed for this post.