2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സ്വകാര്യ ബസുകള്‍ 21 മുതല്‍ അിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അഞ്ചുരൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ധനവില ഭീമമായി ഉയര്‍ന്നു. സ്‌പെയര്‍പാര്‍ട്‌സ് വില കുത്തനെകൂടി. എന്നിട്ടും കാലോചിതമായ ചാര്‍ജ് വര്‍ധനയില്ലാതെ ബസ് ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ആശാവഹമായ ഒരു നീക്കവും സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ മാസം 21 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുന്നതെന്നും കൊച്ചിയില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ആറുരൂപയാക്കണമെന്നതുമാണ് ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.