തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ ആത്മഹത്യാഭീഷണി. മരത്തില്‍ കയറിയായിരുന്നു മണിക്കൂറുകളോളം ഇയാള്‍ ജയില്‍ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഏറെ നേരം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
രണ്ടു മണിക്കൂറിനുള്ളില്‍ ഇയാള്‍ പല ഉപാധികള്‍വെച്ചു. അതൊക്കെ അംഗീകരിക്കാമെന്ന് ജയിലധികൃതര്‍ അംഗീകരിച്ചെങ്കിലും ഇയാള്‍ താഴേക്കിറങ്ങിയില്ല. ഫയര്‍ഫോഴ്‌സെത്തി മരത്തില്‍ കയറാന്‍ ശ്രമം നടത്തിയപ്പോള്‍ താഴേക്ക് ചാടുമെന്നായി ഭീഷണി. അപ്പോള്‍ താഴെ വലവിരിച്ച് ഫയര്‍ഫോഴ്‌സും പൊലിസും ജാഗ്രതയോടെ നിന്നു. ചിലര്‍ മരത്തില്‍ കയറാന്‍ ശ്രമിച്ചതോടെ മരത്തിന്റെ ശിഖരങ്ങളിലേക്കു കയറിപ്പോയി. ഇതിനെ കൊമ്പൊടിഞ്ഞ് താഴെ വിരിച്ച വലയിലേക്ക് വീഴുകയുമായിരുന്നു. അതുകൊണ്ടുതന്നെ പരുക്കില്ലാതെ രക്ഷപ്പെട്ട ഇയാളെ ജയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.
Comments are closed for this post.