തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിലില്‍ നിന്നും ചാടിയത്. നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാള്‍.
രാവിലെ ജയിലിലെ തോട്ടത്തിലെ ചെടികള്‍ നനയക്കാനായി പുറത്തിറക്കിയപ്പോഴാണ് ഗോവിന്ദ് രാജ് രക്ഷപ്പെട്ടതെന്നാണ് വിവരം. രാവിലെ 9 മണിയോടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച ഇയാള്‍ രക്ഷപ്പെട്ടത്. എന്നിട്ടും പന്ത്രണ്ട് മണിയോടെയാണ് ജയില്‍ അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments are closed for this post.