2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അങ്ങനെ പ്രിസ്മ ആന്‍ഡ്രോയിഡിലുമെത്തി

ആദ്യം ഐ ഫോണിലാണ് പ്രിസ്മ എത്തിയതെന്നു കൊണ്ടുതന്നെ പരിമിതമായ ആളുകള്‍ മാത്രമാണ് ഇതിനെ അംഗീകരിക്കാന്‍ തയ്യാറായത്

ഴിഞ്ഞ ദിവസങ്ങളില്‍ വലിയ ജനപ്രീതിക്കും സംവാദത്തിനും വഴിവച്ച പ്രിസ്മ ഫോട്ടോ ഫില്‍ട്ടര്‍ ആപ്പ് ആന്‍ഡ്രോയിഡ് വേര്‍ഷനിലും എത്തി. ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ ലഭ്യമാവുക. ആദ്യം ഐ ഫോണിലാണ് പ്രിസ്മ എത്തിയതെന്നു കൊണ്ടുതന്നെ പരിമിതമായ ആളുകള്‍ മാത്രമാണ് ഇതിനെ അംഗീകരിക്കാന്‍ തയ്യാറായത്. ആഢ്യത്തത്തിന്റെ മുഖം വെളിപ്പെടുത്തുകയാണ് പ്രിസ്മയിലൂടെ എന്നുവരെ ആളുകള്‍ പറഞ്ഞുവച്ചു. വിവരമില്ലായ്മയാണ് മുഖം ‘വികൃത’മാക്കുന്നതിലൂടെ ചെയ്യുന്നതെന്നു പറഞ്ഞവരുമുണ്ട്. അങ്ങനെ വിവാദം കൊഴുക്കുന്നതിനിടെയാണ് പ്രിസ്മയുടെ ആന്‍ഡ്രോയിഡ് വേര്‍ഷനും ഇറങ്ങുന്നത്.

ആന്‍ഡ്രോയിഡ് ബീറ്റാ ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാന്‍ പ്രിസ്മയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പോയി താഴെ കാണുന്ന ‘സൈന്‍ അപ്പ് ഫോര്‍ ന്യൂസ്’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇമെയില്‍ അഡ്രസും പേരും നല്‍കുക. ഇതോടെ സൈന്‍ അപ്പ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ മെയിലില്‍ എത്തിക്കോളും.

ഏതു ചിത്രവും പിക്കാസോ, മന്‍ക് തുടങ്ങിയ ലോകപ്രശസ്ത ചിത്രകാരന്മാരുടെ ആര്‍ട് ശൈലിയിലേക്ക് മാറ്റാനുള്ള ആപ്പാണ് പ്രിസ്മ. വളരെ ജനപ്രീതി ലഭിച്ച പ്രിസ്മയുടെ ഐ.ഒ.എസ് ആപ്പ് ലോഞ്ച് ചെയ്ത് അഞ്ചാഴ്ചക്കുള്ളില്‍ 7.5 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റാള്‍ ചെയ്തത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.