ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ ഐക്കണിക് പര്‍പ്പിള്‍ വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). വസ്ത്രത്തിന് നേരത്തേ കണക്കാക്കിയിരുന്ന മൂല്യത്തേക്കാള്‍ അഞ്ചിരട്ടിയിലധികം ലഭിച്ചു. ഇതോടെ ലോകത്തെ ഏറ്റവും വിലകൂടിയ ഗൗണായി ഇത് മാറി. ന്യൂയോര്‍ക്കിലെ സോത്ത്‌ബൈസാണ് ലേലം സംഘടിപ്പിച്ചത്.
ഡയാന രാജകുമാരി 1991ല്‍ ഔദ്യോഗിക രാജകീയ ചടങ്ങിലും 1997ല്‍ വാനിറ്റി ഫെയര്‍ ഫോട്ടോഷൂട്ടിലും ഈ ഗൗണ്‍ ധരിച്ചിരുന്നു. 1989ല്‍ ബ്രിട്ടീഷ് ഡിസൈനര്‍ വിക്ടര്‍ എഡല്‍സ്‌റ്റൈന്‍ രൂപകല്‍പ്പന ചെയ്ത സ്ട്രാപ് ഇല്ലാത്ത സായാഹ്ന വസ്ത്രമാണിത്. പിന്നില്‍ മൂന്ന് പേസ്റ്റ് ബട്ടണുകളുള്ള, തുലിപ് ആകൃതിയിലുള്ള കനമുള്ള പാവാടയോടുകൂടിയ, സില്‍ക്ക് വെല്‍വെറ്റിന്റെ ഐക്കണിക് ഗൗണാണെന്നും രാജകുമാരിക്ക് വേണ്ടി പ്രത്യേകം നിര്‍മിച്ചതാണെന്നും സോത്ത്‌ബൈസിന്റെ വെബ്‌സൈറ്റിലെ വിവരണത്തില്‍ പറുന്നു.
Comments are closed for this post.