
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സഊദി സന്ദര്‍ശിക്കും. ഉന്നതതല സംഘത്തോടൊപ്പം തലസ്ഥാനമായ റിയാദിലെത്തുന്ന പ്രധാനമന്ത്രി സഊദി ഭരണാധികാരികളുമായും ഇന്ത്യന്‍ സമൂഹവുമായും ബിസിനസ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം റിയാദിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ഇന്ത്യാ- സഊദി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ചുമതലയുള്ള മന്ത്രി ഡോ. മുസാ ഇദ് ബിന്‍ അല്‍ ഐബാന്, ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാന്‍, സൗദി റോയല്‍ കോര്‍ട്ട് ഉപദേശകന് റഫാത്ത് ബിന്‍ അബ്ദുല്ല അല്‍ സബ്ബാഗ് എന്നിവരും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും പങ്കെടുത്തു.