2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കഴിഞ്ഞ എട്ട് വര്‍ഷം ജനങ്ങള്‍ക്ക് ലജ്ജിച്ചു തലതാഴ്‌ത്തേണ്ട ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്ത്: കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തെ സേവിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ലജ്ജിച്ചു തലതാഴ്‌ത്തേണ്ട ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇന്ത്യയിലെ ഒരാള്‍ക്ക് പോലും ലജ്ജിച്ചു തലതാഴ്‌ത്തേണ്ട പ്രവൃത്തി അനുവദിക്കുകയോ വ്യക്തിപരമായി ചെയ്യുകയോ ചെയ്തിട്ടില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ ദരിദ്രര്‍ക്ക് അനുകൂലമായ വിവിധ പദ്ധതികളിലൂടെ അവരെ സേവിക്കുകയും ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കൊവിഡ് കാലത്ത്, സര്‍ക്കാര്‍ ദരിദ്രര്‍ക്കായി ഭക്ഷ്യധാന്യ സ്റ്റോക്കുകള്‍ തുറക്കുകയും ഓരോ പൗരനും പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. ദരിദ്രരേയും തൊഴിലില്ലാത്തവരെയും പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടച്ചേര്‍ത്തു. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ അത്‌കോട്ടില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.