2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നരേന്ദ്ര മോദി- ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച 26ന്

മോദിയുടെ അഞ്ചാമത്ത യു.എസ് യാത്രയാണിത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ മാസം 26 ന് ആദ്യ കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരത്തിലേറിയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനായി 25ന് പുറപ്പെടും. പ്രധാനമന്ത്രിയായതിനു ശേഷം മോദിയുടെ അഞ്ചാമത്തെ യു.എസ് സന്ദര്‍ശനമാണിത്.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വലിഞ്ഞതും ഇന്ത്യ ഒപ്പുവച്ചതിനെ ട്രംപ് വിമര്‍ശിച്ചതിന്റെയും പശ്ചാത്തലത്തിലാണ് മോദിയുടെ കൂടിക്കാഴ്ച. ബില്യണ്‍ കണക്കിന് ഡോളര്‍ വിദേശ സഹായം ലഭിക്കുന്നതിനാലാണ് ഇന്ത്യ ഒപ്പുവച്ചതെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇതു നിഷേധിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ട്രംപ് പറഞ്ഞത് വാസ്തവമല്ലെന്ന് പ്രതികരിച്ചിരുന്നു. ഏതെങ്കിലും രാജ്യത്തിന്റെ പണത്തിന്റെ സമ്മര്‍ദം കൊണ്ടല്ല ഇന്ത്യ ഉടമ്പടിയില്‍ ഒപ്പുവച്ചതെന്നും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രതിബദ്ധതയിലാണ് അതു ചെയ്തതെന്നും സുഷമ പറഞ്ഞിരുന്നു. ഇന്ത്യക്കാരെ ഏറെ ബാധിച്ച എച്ച്1- ബി വിസ പ്രശ്‌നവും ഇരുരാജ്യങ്ങളുടെയും മുന്നിലുണ്ട്.


Read More…മോദി അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് 62 രാജ്യങ്ങളിലെത്തി


 ബരാക് ഒബാമയുടെ സമയത്താണ് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുന്നത്. ചൈനയ്ക്കു പകരം നിര്‍ത്താന്‍ ഏഷ്യയിലെ രാജ്യമെന്ന നിലയ്ക്കാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ഒബാമയുമായി എട്ടു കൂടിക്കാഴ്ചകള്‍ നടത്തിയെന്ന റെക്കോര്‍ഡും മോദിക്കുണ്ട്. 2015 ലെ റിപ്പബ്ലിക്ക് ദിനത്തിലെ അതിഥിയായും ഒബാമ എത്തുകയും ചെയ്തിരുന്നു.

 


 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.