2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യുദ്ധവിമാനം തേജസില്‍ പറന്ന് പ്രധാനമന്ത്രി; വൈറല്‍ ചിത്രങ്ങള്‍

ബെംഗളൂരു: യുദ്ധവിമാനത്തില്‍ പൈലറ്റായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ‘തേജസില്‍’ ആയിരുന്നു മോദി പൈലറ്റായത്. ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി യുദ്ധവിമാനം പറപ്പിക്കുകയായിരുന്നു.

തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. ‘തേജസിന്റെ ഒരു യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു, നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം ഗണ്യമായി വര്‍ധിപ്പിച്ചു, ഒപ്പം നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും കൂടിയിരിക്കുകയാണ്’: എക്‌സില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു.

തേജസ് സിംഗിള്‍ സീറ്റര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ആണെങ്കിലും എയര്‍ഫോഴ്‌സ് നടത്തുന്ന ഇരട്ട സീറ്റ് ട്രെയിനര്‍ വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇന്ത്യന്‍ നാവികസേനയും ഇരട്ട സീറ്റര്‍ വേരിയന്റാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് 4.5തലമുറ മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ്. വ്യോമാക്രമണങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും ഗ്രൗണ്ട് ഓപ്പറേഷനുകള്‍ക്ക് പോരാട്ട പിന്തുണ നല്‍കുന്നതിനുമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ യുദ്ധവിമാനം എന്ന പ്രത്യേകത കൂടി തേജസിനുണ്ട്.

യുദ്ധവിമാനം തേജസില്‍ പറന്ന് പ്രധാനമന്ത്രി; വൈറല്‍ ചിത്രങ്ങള്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.