തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി കാണിക്കുന്ന അവഗണനയില്‍ കെഎസ്ആര്‍ടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ഒരു ദയയും ഇല്ലാതെ പെരുമാറുന്നു. കെഎസ്ആര്‍ടിസിയെ മനഃപൂര്‍വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് അതിവേഗ പാതക്കായി ശ്രമം നടത്തുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
ഇ ശ്രീധരന്‍ കൊടുത്ത പേപ്പറിന്റെ പേരിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സപ്ലൈകോയും പൂട്ടാന്‍ പോകുകയാണ്. കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റമാണ്. സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു. വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ല. സര്‍ക്കാര്‍ ഇത് ഒന്നും കാണുന്നില്ലേ? മനുഷ്യര്‍ ബുദ്ധിമുട്ടുബോള്‍ സര്‍ക്കാറിന്റെ ജോലി എന്താണ്? കെഎസ്ആര്‍ടിസി പൂട്ടിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നും വിഡി പറഞ്ഞു.
ഇ പി ജയരാജന്‍ പറഞ്ഞതില്‍ വിരോധമില്ല. ഇപി യുടെ പേര് പോലും സെമിനാറില്‍ വച്ചിട്ടില്ല. ഇ പി ജയരാജനെ ഒതുക്കാന്‍ ശ്രമിക്കുകയാണ്, സെമിനാറില്‍ ഒന്നിച്ച് ഒരു നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. മലക്കം മറിഞ്ഞത് സിപിഐ എം. ശശീ തരൂരിന് വ്യത്യസ്ത അഭിപ്രായം പറയേണ്ട കാര്യമില്ല. ഏക സിവില്‍ കോഡില്‍ ഹൈക്കമാന്‍ഡ് നേരത്തെ തീരുമാനം പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.