അബുദബി: ചൈനീസ് ഇഞ്ചിയുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് പ്രവാസികള്‍ ,കിലോയ്ക്ക് 27 ദിർഹം (611 രൂപ) വരെ ഉയർന്ന ഇഞ്ചിക്ക് ഇപ്പോൾ പ്രാദേശിക വിപണിയിൽ 23.99 ദിർഹമാണ് വില (542.93 രൂപ). ചിലയിടങ്ങളിൽ ഇന്നലെ 18 മുതൽ 21 ദിർഹത്തിനു വരെയാണ് ഇഞ്ചി ലഭിച്ചത്. ഇഞ്ചിക്ക് ഒരു മാസം മുൻപുണ്ടായിരുന്ന 6–7 ദിർഹത്തിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ.
ചൈനയിൽ ഇഞ്ചി ഉൽപാദനം കുറഞ്ഞതും വിള നശിച്ചതുമാണ് ഗൾഫിൽ ഇഞ്ചിക്ക് വില കൂടാൻ കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നത്. മൊത്ത വിപണിയിൽ മൂന്നര കിലോയ്ക്ക് 40 ദിർഹത്തിന് (905 രൂപ) ലഭിക്കുന്ന ഇഞ്ചിക്കാണ് പ്രാദേശിക വിപണിയിൽ ഇത്രയധികം വില ഈടാക്കുന്നത്. മൊത്തവിപണിയിൽ വില കുറഞ്ഞിട്ടും ചില്ലറ വ്യാപാരികൾ കൂടിയ വില ഈടാക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയായി മാറുന്നുണ്ട്.
Content Highlights:price of chinese ginger is rising
Comments are closed for this post.