2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൊലിതമ്മില്‍ പരസ്പരം ചേരാതെ കുട്ടിയുടെ മാറിടത്തില്‍ തടവിയാല്‍ പോക്‌സോ കേസെടുക്കാനാവില്ല: ബോംബെ ഹൈക്കോടതി

 

മുംബൈ: തൊലിതമ്മില്‍ പരസ്പരം ചേരാതെ കുട്ടിയുടെ മാറിടത്തില്‍ തടവിയാല്‍ പോക്‌സോ കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് 354 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് വിലയിരുത്തി. ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

പോക്‌സോ നിലനില്‍ക്കണമെങ്കില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളില്‍ തൊടുവിക്കുകയോ വേണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കില്‍ ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ വസ്ത്രം പാതി അഴിച്ച് മാറിടത്തില്‍ അമര്‍ത്തിയ കേസില്‍ പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ വിധി പറഞ്ഞത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.