ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. ഈ മാസം 19നാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുശോചനം നേരിട്ടറിയിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17 മുതല്‍ ദ്രൗപദി മുര്‍മു ലണ്ടനിലുണ്ടാകും.
തിങ്കളാഴ്ച ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ് ഔദ്യോഗിക സംസ്‌കാരചടങ്ങ് നടക്കുക.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ സെപ്റ്റംബര്‍ 12 ന് ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദര്‍ശിച്ചു. ഇന്ത്യയും സെപ്റ്റംബര്‍ 11 ഞായറാഴ്ച ദേശീയ ദുഃഖാചരണം ആചരിച്ചു.
Comments are closed for this post.