2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അവസാന തിയതി നാളെ അപേക്ഷ സമര്‍പ്പിക്കാനാകാതെ ആയിരങ്ങള്‍

നിസാം കെ. അബ്ദുല്ല

കല്‍പ്പറ്റ: ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി നാളെയാണെങ്കിലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായിട്ടില്ല.

ആദ്യ നിര്‍ദേശമനുസരിച്ച് വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനു പകരം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും രക്ഷിതാവിന്റെ സ്വയംസാക്ഷ്യ പത്രവുമായിരുന്നു അപ്‌ലോഡ് ചെയ്യേണ്ടത്. ഇതു പ്രിന്റ് എടുത്ത് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ അല്ലെങ്കില്‍ നോഡല്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
അപേക്ഷകളെല്ലാം പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഈ ഉദ്യോഗസ്ഥര്‍ വീണ്ടും അപ്‌ലോഡ് ചെയ്യും. ഇതായിരുന്നു തുടര്‍ന്നുവന്നിരുന്ന രീതി. എന്നാല്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങളുമായി പൊതുവിദ്യഭ്യാസ വകുപ്പ് ഡിസംബര്‍ 14ന് വീണ്ടും ഉത്തരവിറക്കി.
ഇതുപ്രകാരം റേഷന്‍ കാര്‍ഡിനു പകരം വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ സമര്‍പ്പിക്കണം.
ഇത് സ്‌കൂള്‍ അധികൃതരിലേക്കും വിദ്യാര്‍ഥികളിലേക്കും എത്താന്‍ ദിവസങ്ങള്‍ കഴിഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും വരുമാന സര്‍ട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പിലാണ്. അപേക്ഷയില്‍ രേഖപ്പെടുത്തിയ വരുമാനമാണ് സര്‍ട്ടിഫിക്കറ്റിലേയും വരുമാന തുകയെങ്കില്‍ അതു നേരിട്ട് സ്‌കൂളില്‍ സമര്‍പ്പിച്ചാല്‍ മതി.

മറിച്ചാണെങ്കില്‍ വിവരം സ്‌കൂളില്‍ അറിയിച്ച് വരുമാന സര്‍ട്ടിഫിക്കറ്റുമായി അക്ഷയ കേന്ദ്രത്തിലെത്തി സ്‌കോളര്‍ഷിപ്പ് അപേക്ഷയില്‍ മാറ്റം വരുത്തണം. തുടര്‍ന്ന് വീണ്ടും പുതിയ പ്രിന്റ് സ്‌കൂളില്‍ എത്തിക്കണം. നാളെ അവസാന ദിവസമായതോടെ വെബ്‌സൈറ്റില്‍ അപേക്ഷകള്‍ അപ്‌ലോഡ് ചെയ്യാനുള്ള തിരക്കും വര്‍ധിച്ചിരിക്കുകയാണ്.

ഇതോടെ പലയിടത്തും സൈറ്റ് തുറക്കാന്‍ പോലും സാധിക്കുന്നില്ല.
വിഷയം ബെന്നി ബെഹനാന്‍ എം.പി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.