വാഷിങ്ടണ്‍: രണ്ടുവയസുകാരന്‍ തോക്കെടുത്ത് കളിക്കുന്നതിനിടെ വെടിപൊട്ടി ഗര്‍ഭിണിയായ അമ്മ മരിച്ചു. ജൂണ്‍ 16ന് ഒഹിയോയിലാണു ദാരുണ സംഭവം നടന്നത്. ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്ക് കുട്ടി എടുത്തു കളിക്കുന്നത് ലോറയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതിനിടെ തോക്കില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ വെടിയുതിയുര്‍ക്കുകയും ലോറയ്ക്ക് വെടിയേല്‍ക്കുകയുമായിരുന്നു.
വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവും സംഭവം പൊലീസില്‍ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.
തോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കേസ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.