ഹാപൂര്‍: ഗര്‍ഭിണിയായ 23കാരിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച് മാതാവും സഹോദരനും. ഉത്തര്‍പ്രദേശ് ഹാപൂരിലെ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലിസ് പറയുന്നതിങ്ങനെ. അവിവാഹിതയായ യുവതിക്ക് അതേ ഗ്രാമത്തിലെ യുവാവുമായി ബന്ധമുണ്ടായിരുന്നു. അങ്ങിനെ അവള്‍ ഗര്‍ഭിണിയായി. ഇതറിഞ്ഞ വീട്ടുകാര്‍ രോഷാകുലരായി.വ്യാഴാഴ്ച യുവതിയുടെ സഹോദരനും ചേര്‍ന്ന് അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണല്‍ പൊലിസ് സൂപ്രണ്ട് (ഹാപൂര്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
Comments are closed for this post.