2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രവാസി മടക്കം: റിയാദിൽ നിന്നും 31 ന് തിരുവനന്തരപുരത്തേക്ക് സർവ്വീസ് 

അബ്ദുസ്സലാം കൂടരഞ്ഞി 

    റിയാദ്: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ അടിയന്തിര വിമാന സർവ്വീസിന്റെ രണ്ടാം ഘട്ടത്തിൽ സഊദിയിൽ നിന്ന് തിരുനവന്തപുരം സെക്ടറിൽ പുതിയ സർവീസ് നടത്തുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. റിയാദില്‍ നിന്നും ഈ മാസം 31നാണ്  തിരുവനന്തപുരത്തേക്ക് വിമാന സർവ്വീസ് നടത്തുക.

 

     ഉച്ചക്ക് ഒന്നരക്കാണ് വിമാനം റിയാദില്‍ നിന്നും പുറപ്പെടുക. എന്നാൽ, ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അടിയന്തിര ആവശ്യമുള്ളവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വരും ദിനങ്ങളില്‍ എംബസിയില്‍ നിന്നും വിവരമറിയിക്കുമെന്നും ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളും ഉടൻ അറിയിക്കുമെന്ന് എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതൊടൊപ്പം നേരത്തെ പ്രഖ്യാപിച്ചിരുന്ന റിയാദ് വിജയവാഡ വിമാനം പുറപ്പെടുന്നത് ഒരു ദിവസം നേരത്തെയാക്കി. നേരത്തെ മെയ് 23നാണ് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം സഊദിയിൽ 24 മണിക്കൂര്‍ ലോക് ഡൗണ്‍ തുടങ്ങുന്നതിനാല്‍ വിമാനം 22 ലേക്കാണ് മാറ്റിയത്. 

       പുതിയ റിയാദ്-തിരുവനന്തപുരം സർവ്വീസ് കൂടി നടത്തുന്നതോടെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്ക് നടത്തുന്ന സർവ്വീസുകളുടെ എണ്ണം നാലായി. ഇതിൽ റിയാദ്-കോഴിക്കോട്, ദമാം കൊച്ചി വിമാനം ചൊവ്വാഴ്ച പ്രവാസികളുമായി യാത്ര തിരിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.