2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രവാസി മടക്കം: സഊദിയിൽ നിന്നും 152 പ്രവാസികളുമായി കണ്ണൂർ വിമാനം യാത്ര തിരിച്ചു

      റിയാദ്: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ അടിയന്തിര വിമാന സർവ്വീസിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട റിയാദ്-കണ്ണൂർ വിമാനം യാത്ര പുറപ്പെട്ടു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട സഊദിയിൽ നിന്നും കേരളത്തിലേക്കുള്ള മൂന്നാമത്തെ വിമാനമാണിത്. 152 യാത്രക്കാരുമായി ഉച്ചക്ക് റിയാദിൽ നിന്നും പുറപ്പെട്ട വിമാനം രാത്രി എട്ടു മണിയോടെ കണ്ണൂരിൽ ഇറങ്ങും. 

  

       ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളും ഗര്‍ഭിണികളും അത്യാവശ്യമായി നാട്ടിലെത്തേണ്ടവും ഒരു വീല്‍ചെയര്‍ രോഗിയുമാണ് വിമാനത്തിലുള്ളത്. വിസാകാലാവധി കഴിഞ്ഞവർ, തൊഴിൽ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരും ഇടം നേടിയിട്ടുണ്ട്. വിമാനത്താവളത്തിൽ മണിക്കൂറുകൾക്കു മുമ്പേ തന്നെ യാത്രക്കാർ എത്തിച്ചേർന്നിരുന്നു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് നടപടികൾ പൂർത്തീകരിച്ചത്.

     എംബസി ഉദ്യോഗസ്ഥർ, കെഎംസിസി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ തുടങ്ങിവർ യാത്രക്കാരുടെ സഹായത്തിനായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കാവശ്യമായ സുരക്ഷാ കിറ്റുകള്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ വിതരണം ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.