2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രവാസി ക്രൂരത: പ്രവാസികൾക്ക് വേണ്ടി ആര് ശബ്ദം ഉയർത്തും? 

സർക്കാരിന്റെ തലതിരിഞ്ഞ മാർഗ നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധാങ്ങളാണ് പ്രവാസ ലോകത്ത് നിന്നും ഉയരുന്നത്. ഇതിനകം നിരവധി പേർ ഇതിൽ ബലിയാടാകുകയും ചെയ്തു. പ്രവാസികൾ ശക്തമായ പ്രതിഷേധാങ്ങളാണ് ഉയർത്തുന്നത്. 
 
ഷബീർ കളത്തിൽ ഫേസ്ബുക്കിൽ എഴുതുന്നു 
 
    ഒരു ഭാഗത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ പോലും PCR ടെസ്റ്റെടുത്തില്ല എന്ന കാരണത്താൽ എയർ ഇന്ത്യ എയർ പോർട്ടിൽ നിന്ന് ബോർഡിംഗ് നൽകാതെ തിരിച്ചയക്കുന്നു. ഭാര്യയും ഒരു മുതിർന്ന കുട്ടിയുമുള്ള ഒരാളുടെ വേദനിപ്പിക്കുന്ന വോയ്സ് മെസേജ് കേട്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. നാട്ടിലേക്ക് പോകാൻ നാട്ടിലെ 60,000 ത്തോളം രൂപക്ക് 3 പേർക്കെടുത്ത ടിക്കറ്റ് ചാർജ്, 15000 ത്തോളം രൂപ മുടക്കിയെടുത്ത PCR ടെസ്റ്റ്. എല്ലാം ഇനി ആദ്യം മുതലെടുക്കണം. 
 
    72 മണിക്കൂറിനുള്ളിൽ ടെസ്റ്റെടുത്ത നെഗറ്റീവ് റിസൽട്ടുണ്ടായിരിക്കണമെന്നാണ് സർക്കുലറിൽ പറയുന്നുന്നത്. തലേദിവസം, അഥവാ 24 മണിക്കൂറിനുള്ളിൽ കിട്ടിയ റിസൾട്ടുമായാണ് ഭൂരിഭാഗം പേരും എയർപ്പോട്ടിലെത്തുന്നത്. കൂടിപ്പോയാൽ രണ്ടാമത്തെ ദിവസം, അതായത് 48 മണിക്കൂർ. നാട്ടിൽ എയർപോർട്ടിലെത്തുമ്പോൾ ഏറിവന്നാൽ 50-60 മണിക്കൂറുകളായിക്കാണും. എന്നാലും ബാക്കി മണിക്കൂറുകൾ കിടക്കുകയാണ് 72 തികയാൻ. 
 
    ഇനിയാണ് അടുത്തത്, 1800 മുതൽ 1350 വരെ ചാർജ് ചെയ്ത് വീണ്ടും ടെസ്റ്റ്. ഈ പറയുന്ന സമയ പരിധിക്കുള്ളിൽ തന്നെ, കോവിഡ് യാത്രാ പ്രോട്ടോകോളുകളെല്ലാം പാലിച്ച്, കോവിഡ് നെഗറ്റീവെന്ന് സർട്ടിഫിക്കറ്റുള്ളവർക്കൊപ്പം, സാനിറ്റേഷൻ ചെയ്ത വിമാനത്തിൽ യാത്ര ചെയ്താണ് നാട്ടിലെത്തുന്നത്. എന്നാൽ തന്നെ ഫ്ലൈറ്റിൽ നിന്ന് വൈറസ് ഇൻഫെക്ടെഡ് ആയി എന്നു തന്നെ കരുതുക. പക്ഷേ 3-4 മണിക്കൂറിനുള്ളിൽ എങ്ങനെയാണ് മോളിക്യുലാർ ടെസ്റ്റിലൂടെ അത് തിരിച്ചറിയാൻ സാധിക്കുക? 
 
     ഇതൊക്കെ കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തിയാൽ പുറത്തിറങ്ങി നടക്കാമോ.. അതുമില്ല. പിന്നെയും വേണം 7 ദിവസം കഴിഞ്ഞൊരു ടെസ്റ്റ്. അങ്ങനെ തന്നെയാവട്ടെ.. കൊറോണയല്ലെ, സഹിക്കാം.. പക്ഷെ ഇതെല്ലാം ചെയ്യുന്നത് ആരുടെ സുരക്ഷക്ക് വേണ്ടിയാണ്.. ? 
നാട്ടുകാരുടെയോ? അൽപ്പം പോലീസ് പേടിയുള്ളവർ മാത്രം അങ്ങാടിയിലേക്കിറങ്ങുമ്പോൾ താടിയിലൊരു മാസ്ക് തൂക്കൂം. പിന്നെയെന്താ കല്ല്യാണം, ആഘോഷങ്ങൾ, പ്രസംഗവേദികൾ, ഇലക്ഷൻ പ്രചരണം, രാഷ്ട്രീയ റാലികൾ, ആ യാത്രകൾ, ഈ യാത്രകൾ, ഈച്ചക്ക് കയറാൻ സ്ഥലമില്ലാത്ത കോലത്തിൽ ബസ്സുകൾ, ട്രയിനുകൾ…. അവിടെയൊന്നും കൊറോണയുമില്ല, ടെസ്റ്റുമില്ല.. 
 
കാലം കുറേയായി ജോലിയില്ലാതെയും , ഉള്ളവർക്കു തന്നെ പകുതി സാലറിയുമായി കഴിഞ്ഞിരുന്ന പ്രവാസികൾ ഒന്ന് നാട്ടില് വരുമ്പോഴേ ഈ കൊറോണയുമുള്ളൂ, സർക്കുലറുമുള്ളൂ.. നാട്ടിൽ പോയി ഒന്നു തിരിച്ചു വരുമ്പോഴേക്ക് മൂക്കും തൊണ്ടയും കുത്തിക്കുത്തി ഒരു പരുവമായിക്കാണും.. 
 
പ്രവാസികളെ പഞ്ഞിക്കിടാൻ മാത്രം കേന്ദ്രമെന്നോ, സംസ്ഥാനമെന്നോ സർക്കാരുകൾക്ക് ഒരു വ്യത്യാസവുമില്ല… 
കഷ്ടം തന്നെ ഇഷ്ടാ…. 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.