
ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ നാം കേട്ട് കൊണ്ടിരിക്കുന്ന വാചകമാണ് വീട്ടിലിരിക്കൂ…സുരക്ഷിതരാവു.. എന്നത്. എന്നാല്‍ വീട്ടിലും റൂമിലുമിരുന്നാല് സുരക്ഷിതരാവാത്തവരാണ് പ്രവാസികള്‍. ഗള്‍ഫില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ത്തന്നെ 10,000 ത്തിലധികം കോവിഡ് ബാധിതര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. സൗദ്യയില്‍ 40 തില്‍ അധികവും, യു.എ.ഇയില്‍ 12 പേരും ഇതിനകം കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇവിടങ്ങളില്‍ കോവിഡ് മൂലം മരണപ്പെട്ടവരില്‍ മലയാളികളും ഉള്‍പെടുന്നു. ഖത്തറിലും കുവൈത്തിലും ഒമാനിലും കോവിഡ് എന്ന മഹാമാരി താണ്ഡവം ആടികൊണ്ടിരിക്കുന്നു. പ്രവാസികളില്‍ ഭൂരിഭാഗംപേരും ബാച്ചിലര്‍ റൂമുകളിലും ലേബര്‍ ക്യാംപുകളിലും താമസിച്ച് വരുന്നവരാണ്.
എകദേശം പത്തും പതിനെട്ട് ആളുകള്‍ വരെ താമസിക്കുന്ന റൂമുകള്‍ ഗള്‍ഫ് നാടുകളിലുണ്ട്. നിര്‍മ്മാണ മേഖലകളില്‍ ഇപ്പോഴും ജോലിയില്‍ ഏര്പെടുന്നരുണ്ട്. പത്തും പതിനെട്ടും ആളുകള്‍ താമസിക്കുന്ന റൂമുകളില്‍ നിന്ന് ഒരാള്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്ത് പോയി വരുമ്പോള്‍ ഒരു പക്ഷേ അദ്ദേഹം വൈറസ് ബാധിതനായിട്ടാകും തിരച്ചു വരിക. ഇത്രയും അധികം ആളുകള്‍ താമസിക്കുന്ന റൂമുകളായാലും ക്യാംപുകളിലായാലും അവിടെയുള്ളവര്‍ എങ്ങനെ സുരക്ഷിതരാകും..?
ഹോം ക്വാറന്റൈനില്‍ താമസിക്കാന്‍ പറഞ്ഞാലും വൈറസ് ബാധിതന് താമസിക്കുന്നത് ഇതെ റൂമുകളിലായിരിക്കും. പിന്നെ അവര്‍ എങ്ങന്നെ സുരക്ഷിതരാകും…? ഇതു കൊണ്ട് തന്നെ പ്രവാസി മലയാളികളെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സംസ്ഥാന ഗവണ്മെന്റോ കേന്ദ്ര ഗവണ്മെന്റോ ചെയ്യേണ്ടതുണ്ട്. വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ യു.എ.ഇ ഗവണ്മെന്റ് അവസരം ഒരുക്കുകയും അതിനായി യു.എ.ഇയുടെ വിമാനമായ ഫ്ളൈ ദുബായ് ബുക്കിങ്ങ് വരെ ആരംഭിക്കുയും ചെയ്തതായിരുന്നു. പിന്നീട് ഇത് യു.എ.ഇ തന്നെ മരവിപ്പിക്കുകയും ചെയ്തു. ഇത് നമ്മുടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തത് മൂലമായിരുന്നു.
നമുക്ക് വീണ് കിട്ടിയ നല്ലൊരു അവസരം പോലും ഉപയോഗിക്കാന്‍ നമ്മുടെ കേന്ദ്ര ഗവണ്മെന്റിനായില്ല. യു.എ.ഇ ഗവണ്മെന്റിന്റെ ഈ അവസരമുപയോഗിച്ച് പല രാജ്യങ്ങളും അവരുടെ പൗരന്മാരെ നാട്ടിലേക്ക് എത്തിച്ച് കഴിഞ്ഞു. നമ്മുടെ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല. ഇനി മാസങ്ങള്‍ക്ക് ശേഷം വിമാന സര്‍വീസുകള്‍ പുനരാരഭിച്ചാലും വിമാന കമ്പനികള്‍ അവരുടെ ഇത്രയും ദിവസത്തെ നഷ്ടം നികത്താനായി കുത്തക ലാഭം ഇടാക്കുകയും ചെയ്യും. 800 മുതല്‍ 1000,1500 ദിര്‍ഹംസിന് വരെ ജോലി ചെയ്യുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലധികമാകും ഇനി വരുന്ന വിമാന സര്‍വീസുകളുടെ നിരക്ക്. ഒട്ടുമിക്ക പ്രവാസികളെയും ശമ്പളം ഇല്ലാതെ നിര്‍ബദ്ധിത അവധിയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞു.
സംസ്ഥാന- കേന്ദ്ര ഗവണ്മെന്റുകള് ഇടപ്പെട്ട് നമ്മുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യേണ്ടതുണ്ട്. പ്രവാസികളെ ഇനിയും നാട്ടിലേത്തിക്കാന്‍ നമ്മുടെ ഗവണ്മെന്റുകള് അശ്രദ്ധ കാണിച്ചാല്‍ ഒരു പക്ഷേ നമ്മള് അതിന് വലിയ വില നല്‍കേണ്ടി വരും. നമ്മുടെ നാടിന്റെ നട്ടെല്ലായിരുന്ന പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ നമ്മള് കണ്ടില്ല എന്ന് വെക്കരുത്. പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ തന്നെ സ്വഭാവികമായും അവരെ നമ്മള് ഹോം ക്വാറന്റൈയ്നില്‍ പ്രവേശിപ്പിക്കേണ്ടതായി വരും. ഹോട്ടലുകളും, ഹോസ്പിറ്റലുകളും മാത്രമല്ല നമ്മുടെ നാട്ടിലെ മദ്രസ, സ്കൂള്‍, അനുബന്ധ സ്ഥാപനങ്ങളും നമുക്ക് ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.
ലോകത്ത് തന്നെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയാണ് നമ്മുടെ കേരളം. പ്രവാസികളെ നാട്ടിലെത്തിക്കാനും സംസ്ഥാന ഗവണ്മെന്റ് മുന്‍കൈ എടുക്കേണ്ടതുണ്ട്. അതിലും നമുക്ക് മാതൃകയാകാം.
Comments are closed for this post.