പ്രതീക്ഷ ഒമാന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ എല്ലാ മൂന്നു മാസങ്ങള്‍ കൂടുമ്പോഴും തുടര്‍ച്ചയായി നടത്തി വരാറുള്ള രക്ത ദാന ക്യാമ്പ്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് ബോഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് വെള്ളിയാഴ്ച (18 .08 .2023) നടന്നു.
ധാരാളം ജന പങ്കാളിത്തം ദര്‍ശിക്കുവാന്‍ കഴിഞ്ഞ ക്യാമ്പ് രാവിലെ എട്ടര മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാരുടയും മറ്റു ജീവനക്കാരുടെയും അകമഴിഞ്ഞ സഹകരണം രക്ത ദാന പരിപാടി വന്‍ വിജയമാക്കുവാന്‍ സഹായിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രതീക്ഷ ഒമാന്‍ അംഗങ്ങള്‍ ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രതീക്ഷ ഒമാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ഡേവിസ് കൊല്ലന്നൂര്‍ ആയിരുന്നു ഈ രക്തദാന ക്യാമ്പിന്റെ കണ്‍വീനര്‍. മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങങ്ങള്‍ ക്യാംപിനു നേതൃത്വം നല്‍കി
Comments are closed for this post.