2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇത് ഞങ്ങള്‍ കൂലിപ്പണി ചെയ്ത് നിര്‍മിച്ച വീട് ,സര്‍ക്കാര്‍ നിര്‍മിച്ചതല്ല’: എല്ലാം തകിടം മറിഞ്ഞതോടെ പോസ്റ്റ് പിന്‍വലിച്ച് വി കെ പ്രശാന്ത്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടെന്ന് അവകാശപ്പെട്ട് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായി. ചിത്രത്തിന്റെ അവകാശവാദവുമായി യുവാവെത്തിയതോടെ പോസ്റ്റ് വിവാദമായി. തുടര്‍ന്ന്‌ വി കെ പ്രശാന്ത് പോസ്റ്റ് പിന്‍വലിച്ചു.

സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീട് എന്ന സൂചനയോടെ അദ്ദേഹം ചിത്ര സഹിതം ഒരു പോസ്റ്റിട്ടിരുന്നു. ലൈഫ്, നമ്മുടെ സര്‍ക്കാര്‍ എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. വീട്ടുകാര്‍ വീടിന് മുന്നിലിരിക്കുന്ന ചിത്രവും, അവരുടെ പഴയ വീടിന്റെ ചിത്രവും അടങ്ങിയതായിരുന്നു പോസ്റ്റ്.അധികം കഴിഞ്ഞില്ല, ഒരു യുവാവിന്റെ കമന്റ് എല്ലാം തകിടം മറിച്ചു.

സര്‍ക്കാര്‍ തന്ന വീടല്ല, ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടാണ് എന്നായിരുന്നു യുവാവിന്റെ കമന്റ്. ചിത്രത്തിലുള്ളത് എന്റെ അച്ഛനും അമ്മയുമാണെന്നും യുവാവ് വ്യക്തമാക്കി. ഇതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. ഒട്ടേറെ പേര്‍ ലൈക്കു കമന്റും ചെയ്തിരുന്നു എംഎല്‍എയുടെ പോസ്റ്റിന്.

ഇതിനോട് പ്രതികരിച്ച യുവാവ് കഴിഞ്ഞ വര്‍ഷം തന്റെ വീടാണെന്ന് സൂചിപ്പിച്ച് ഈ ചിത്രം മറ്റൊരു ഗ്രൂപ്പിലിടുകയും ഒട്ടേറെ പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.എംഎല്‍എ വികെ പ്രശാന്ത് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.