2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം, ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററില്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് കരസേന ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്റര്‍ സഹായത്തില്‍ തുടരുകയാണ്. ഇന്നലെ ഗുരുതരാവസ്ഥയിലാണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരാവസ്ഥയില്‍ തുടരുന്നതായി കരസേന ആശുപത്രി വ്യക്തമാക്കി.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. രക്തം കട്ടപിടിച്ചത് വിജയകരമായി നീക്കിയെങ്കിലും ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായത്തിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ മുന്‍ രാഷ്ട്രപതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ കരസേന ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ചികിത്സയില്‍ കഴിയുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ കരസേന ആശുപത്രിയിലെത്തി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.