2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

റിയോ ഒളിമ്പിക്‌സ്: ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

  • ഒളിമ്പിക്‌സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. ഇതോടെ ഒളിമ്പിക്‌സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡ് ശ്രീജേഷിന് സ്വന്തമാകും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചതും ശ്രീജേഷ് ആയിരുന്നു. ഇതിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ നായക പദവിയിലേക്ക് തെരഞ്ഞെടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം വെള്ളി നേടിയിരുന്നു.

2006ല്‍ ടീമിലെത്തിയ ശ്രീജേഷ് നിലവില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. എറണാകുളം പള്ളിക്കര സ്വദേശിയാണ് ശ്രീജേഷ്. മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെ മറികടന്നാണ് ശ്രീജേഷ് നായക പദവിയിലേക്കെത്തുന്നത്.
ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ടീമിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജേഷ് പ്രതികിരച്ചു. ഒളിമ്പിക്‌സിനുള്ള വനിതാ ഹോക്കി ടീമിനെ സുശീല ചാനു നയിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.