2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വേഷം മാറി റിസോര്‍ട്ടിലെത്തി; സമാന്തര എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്: സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി.ഷെബീര്‍ അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രധാന പ്രതിയെ വയനാട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കായി നേരത്തെ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

രാജ്യദ്രോഹ ഇടപാടുകള്‍ അടക്കം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ സംശയിക്കപ്പെടുന്നുണ്ട്. പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.

വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതന കുറിച്യാര്‍മല റോഡ് ജങ്ഷനില്‍വെച്ച് എസ്.ഐ.പവിത്രന്റ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നിര്‍ത്തി ഷബീറിനെ പിടികൂടുകയായിരുന്നു. 2021 ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്.

കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണു സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.