2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിചാരണ തുടങ്ങാനിരിക്കേ പോക്‌സോകേസ് പ്രതി ജീവനൊടുക്കി,
നിരപരാധിയെന്നും പച്ചക്കള്ളമെന്നും ആത്മഹത്യാക്കുറിപ്പ്

 

പത്തനംതിട്ട: വിചാരണ നാളെ തുടങ്ങാനിരിക്കേ പോക്‌സോകേസ് പ്രതിയായ 72കാരന്‍ മനോവിഷമത്തില്‍ ജീവനൊടുക്കി. അടൂര്‍ പന്നിവിഴ സ്വദേശി 72വയസുള്ള നാരായണന്‍കുട്ടിയാണ് മരിച്ചത്.
താന്‍ നിരപരാധിയാണെന്നും തനിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
2019 ഓണനാളില്‍ വീട്ടിലെത്തിയ ഭിന്നശേഷിക്കാരിയായ കുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. രണ്ടുവര്‍ഷം കഴിഞ്ഞ് 2021 ഒക്ടോബറിലാണ് പെണ്‍കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. അതിനുശേഷം ാെപാലിസിന് കേസ് കൈമാറുകയായിരുന്നു.

അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. വീടിന്റെ മുകളിലത്തെ നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.

   

നാളെ രാവിലെ പതിനൊന്നുമണിക്ക് കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം നാരായണന്‍കുട്ടി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.