
എസ്.എസ്.എല്‍.സി പരീക്ഷയുടെ റിസല്‍റ്റ് പുറത്തുവന്നതോടു കൂടി പൊതുവിദ്യാലയങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സാധിച്ചിട്ടുണ്ട്. തികഞ്ഞ ഭൗതിക സാഹചര്യങ്ങളടക്കം എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും മക്കളെ പൊതു വിദ്യാലയത്തില്‍ നിന്നകറ്റി നിര്‍ത്തുന്നവര്‍ ഇനിയെങ്കിലും മാറിചിന്തിക്കാന്‍ തയ്യാറാവണം.
പൊതു വിദ്യാലയത്തില്‍ ജോലി ചെയ്യുന്നതോടൊപ്പം മക്കളെ സ്വകാര്യസ്ഥാപനത്തില്‍ പഠിപ്പിക്കുന്ന അധ്യാപകരും ഇതില്‍ നിന്നു പാഠം പഠിച്ചേ മതിയാകൂ.